sndp
കുടുംബയോഗ രൂപീകരണം യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 462-ാം നമ്പർ പിറവന്തൂർ കിഴക്ക് ശാഖയുടെ ആദ്യ കുടുംബയോഗം മഹാഗുരു-പൂവണ്ണുംമൂട് അലിമുക്ക് ഭാഗം കുടുംബയോഗം എന്ന പേരിൽ രൂപീകരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ബൈഷി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ റിജു വി. ആമ്പാടി മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം കേന്ദ്രസമിതി അംഗം ശശികല ശിവാനന്ദൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് പി.ജെ. സുജയ, ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി. രാമചന്ദ്രൻ എൻ. സുരേന്ദ്രൻ, കെ. സുനിൽകുമാർ, ബി. സജിനിമണി തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സി.ആർ. രജികുമാർ സ്വാഗതവും തിരഞ്ഞെടുക്കപ്പെട്ട കുടുംബയോഗം ചെയർമാൻ എസ്. സുഭാഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ്. സുഭാഷ് (ചെയർമാൻ), അഖില റിജു(കൺവീനർ) ബിന്ദു, കെ. സത്യശീലൻ, അനിത ദിപു, എൽ. സതീശൻ, സ്മിത (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.