കൊല്ലം: സാമൂഹിക സാംസ് ക്കാരിക പ്രവർത്തകനും നാടക ആചാര്യനുമായ ഒ.മാധവന്റെ 14-ാം മത് ചരമ വാർഷികം ആചരിച്ചു. സി.പി.ഐ.സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പലണ്ടി മുക്കിലുള്ള ഒ മാധവന്റെ പ്രതിമയിൽ ആർ.രാമചന്ദ്രൻ എം.എൽ.എ.പുഷ്പചക്രം അർപ്പിച്ചു.തുടർന്ന് പട്ടത്താനം കിഴക്കേ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ വിജയകുമാരി ഒ മാധവൻ, എം.മുകേഷ് എം.എൽ.എ, ഇ.എ.രാജേന്ദ്രൻ, സന്ധ്യാ രാജേന്ദ്രൻ എന്നിവർക്കു പുറമേ ജീവിതത്തിലെ വിവിധ തുറകളിലുള്ളവർ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും നോർക്ക റൂട്സ് വൈസ് ചെയർമാനുമായ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു. സി. പി. ഐ. സ്റ്റേറ്റ് കൗൺസിൽ മെമ്പർ അഡ്വ.ജി.ലാലു മുഖ്യ പ്രഭാഷണം നടത്തി.സി. പി.ഐ സിറ്റി സെക്രട്ടറി ബിജു അദ്ധ്യക്ഷത വഹിച്ചു.പി.സോമനാഥൻ പിള്ള ,അയത്തിൽ സോമൻ, ഇ.എ.രാജേന്ദ്രൻ, പട്ടത്താനം സുനിൽ എന്നിവർ പ്രസംഗിച്ചു.വൈകിട്ട് 7ന് കാളിദാസ കലാകേന്ദ്രത്തിന്റെ 58 മത് നാടകമായ അമ്മ അവതരിപ്പിച്ചു.