navas
സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശൂരനാട്ട് പടിഞ്ഞാറ്റം മുറിയിൽ നടന്ന ശുചീകരണ പ്രവർത്തനം

ശാസ്താംകോട്ട: പള്ളിക്കലാർ കരകവിഞ്ഞതോടെ വെള്ളം കയറിയതിനെ തുടർന്നു ശൂരനാട് വടക്ക് പഞ്ചായത്തിൽ തുറന്ന പടിഞ്ഞാറ്റംമുറി 71 -ാം നമ്പർ അംഗനവാടിയിലെ ക്യാമ്പിൽ നിന്ന് ജനങ്ങൾ വീട്ടിലേക്ക് മടങ്ങി. ഇന്നലെ രാവിലെ മുതൽ സന്നദ്ധ പ്രവർത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ വീടും പരിസരവും വൃത്തിയാക്കിയതോടെയാണ് ജനങ്ങൾക്ക് സന്ധ്യയോടെ വീടുകളിലേക്ക് മടങ്ങാനായത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ദുരിതാശ്വാസ ക്യാമ്പ് പൂർണ്ണമായും പിരിച്ചു വിട്ടു. വീടുകൾ വാസയോഗ്യമാക്കുന്നതിനു മുമ്പ് ക്യാമ്പ് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചു അനൗദ്യോഗികമായി തുടർന്ന ക്യാമ്പാണ് പിരിച്ചുവിട്ടത്