dcc
നിലമ്പൂർ - വയനാട് മേഖലകളിലേക്കായി കൊല്ലം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സമാഹരിച്ച അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൊല്ലം: നിലമ്പൂർ - വയനാട് മേഖലകളിലെ പ്രളയ ദുരിത ബാധിതർക്കായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സമാഹരിച്ച അവശ്യ സാധനങ്ങൾ അയച്ചു. ഡി.സി.സിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബിന്ദുകൃഷ്ണ ഫ്‌ളാഗ് ഓഫ് ചെയ്തു. ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, എൻ ഉണ്ണികൃഷ്ണൻ, ആദിക്കാട് മധു, സന്തോഷ് തുപ്പാശ്ശേരി, മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.