കരുനാഗപ്പള്ളി: സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, മോട്ടോർ വാഹന വകുപ്പ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് , താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ നിർവഹിച്ചു.
ചവറ കുടംബ കോടതി ജഡ്ജ് വി.എസ്. ബിന്ദുകുമാരി അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി സബ് ജഡ്ജ് ഉഷാനായർ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സുബിതാ ചിറയ്ക്കൽ, മജിസ്ട്രേറ്റ് ബീനാ ഗോപാൽ, ആർ.ടി.ഒ ബി. സജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ബാർ അസേസിയേഷൻ പ്രസിഡന്റ് അഡ്വ. അബ്ദുൽ നിസാർ, താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി എസ്. അനീഷ് രാജ്, തുടങ്ങിയവർ പ്രസംഗിച്ചു. ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലാ ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ സൗജന്യമായി ഹെൽമെറ്റുകൾ വിതരണം ചെയ്തു. പാരാലീഗൽ വോളണ്ടിയർമാരുടേയും ആശുപത്രി ഉദ്യോഗസ്ഥരുടേയും സഹകരണത്തോടെ ആശുപത്രി പരിസരവും ശുചീകരിച്ചു.