photo
കരുനാഗപ്പള്ളി നഗരസഭ പ്രതിഭാസംഗമം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മാർക്കുനേടലും അവാർഡ് വാങ്ങലും മാത്രമായി കുട്ടികളുടെ വിദ്യാഭ്യാസം ചുരുങ്ങരുതെന്ന് എ.എം. ആരിഫ് എം.പി അഭിപ്രായപ്പെട്ടു. നഗരസഭാ കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടിയും ആർജ്ജിക്കുന്ന കഴിവുകൾ സമൂഹത്തിന് കൂടി പ്രയോജനപ്പെടുത്തണം. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ കണ്ടെത്താൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവാർഡുകൾ വനിതാ കമ്മിഷൻ അംഗം അഡ്വ. എം.എസ്. താര വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. മഞ്ജു, പി. ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, സുരേഷ് പനക്കുളങ്ങര, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.കെ. വിജയഭാനു, എൻ. അജയകുമാർ, എ. വിജയൻ, സെക്രട്ടറി ഷെർളാബീഗം, തുടങ്ങിയവർ പ്രസംഗിച്ചു.