rajiv-palathara
മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച സാധന സാമഗ്രികൾ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഏറ്റുവാങ്ങുന്നു

കൊല്ലം: മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച സാധന സാമഗ്രികൾ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്ക് കൈമാറി. നിലമ്പൂരിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ, കുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ വസ്ത്രങ്ങൾ തുടങ്ങിയവയാണ് കൈമാറിയത്. മണക്കാട് മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ, വടക്കേവിള ബ്ളോക്ക് സെക്രട്ടറി അഫ്സൽ ബാദുഷ, യൂത്ത് കോൺഗ്രസ് സെക്രട്ടറി ഉനൈസ്, അൻസർ മണക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് സാധന സാമഗ്രികൾ സമാഹരിച്ചത്.