അഞ്ചൽ: വിനോദവും വിജ്ഞാനവും വ്യത്യസ്ത ഷോപ്പിംഗ് അനുഭവവും അഞ്ചൽ നിവാസികൾക്ക് സമ്മാനിച്ച കേരളകൗമുദി അഞ്ചൽ ഫെസ്റ്റ് നാളെ സമാപിക്കും.
ഇന്നലെയും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള വൻജനാവലിയാണ് ഫെസ്റ്റിലെത്തിയത്. കുട്ടികളുടെ അമ്യൂസ് മെന്റ് പാർക്കിലും വൻതിരക്കായിരുന്നു. 40 അടി ചതുരത്തിൽ തയ്യാറാക്കിയ കൃത്രിമതടകത്തിലെ ബോട്ടുസവാരിയും പാളത്തിലൂടെയുള്ള ട്രെയിൻ യാത്രയും ബലൂൺ മലയുമെല്ലാം കുട്ടികൾക്ക് സന്തോഷത്തിന്റെ പെരുമഴയാണ് സമ്മാനിക്കുന്നത്.
കുന്നും മലകളും താണ്ടി തീയിലൂടെയും ജലത്തിലൂടെയും പ്രേക്ഷകരെ കൊണ്ടുപോയി വിസ്മയലോകത്തെത്തിക്കുന്ന ഫെസ്റ്റിലെ 12 ഡി തീയേറ്ററിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ഫെസ്റ്റ് വേദിയിലെ കലാസന്ധ്യകൾ ആഘോഷത്തിമിർപ്പിലാണ്. കലാഹൃദയങ്ങളുടെ ഒത്തുചേരൽ ധന്യമുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഓരോ ദിവസവും പിന്നിടുന്നത്.