minister
ഉളിയക്കോവിൽ സ്പോർട്സ് ക്ളബ് ആൻഡ് റീ‌ഡിംഗ് റൂമിന്റെ വാർഷികവും ഓണാഘോഷവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഉളിയക്കോവിൽ സ്പോർട്‌സ് ക്ളബ് ആൻഡ് റീ‌ഡിംഗ് റൂമിന്റെ 70-ാം വാർഷികവും ഓണാഘോഷവും മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്‌തു. ക്ലബ് പ്രസിഡന്റ് എച്ച്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ചിന്ത എൽ. സജിത്ത്, ക്ലബ് സെക്രട്ടറി പി.ഡി. ജോസ്, വൈസ് പ്രസിഡന്റ് മോഹനചന്ദ്രദാസ്, പ്രോഗ്രാം കൺവീനർ കോതേത്ത് ഭാസുരൻ, മുൻ ഭരണസമിതി അംഗം ദാമോദരൻപിള്ള, ആശ്രാമം ഭാസി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം അഖില കേരള നാടോടി നൃത്ത മത്സരം നടന്നു.