paravur-sajeeb
കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി ജന്മവാർഷിക ദിനാചരണം പരവൂർ സജീബ് ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 75-ാം ജന്മദിനാഘോഷം നടന്നു. നെടുങ്ങോലം ജംഗ്‌ഷനിൽ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എൻ. രഘു, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സുരേഷ് ഉണ്ണിത്താൻ, ആന്റണി, ഷംസുദ്ദീൻ, അജിത്, ദീപക്, ഒല്ലാൽ സുനി, സജി തട്ടത്തുവിള, ബാലാജി എന്നിവർ സംസാരിച്ചു.

കോൺഗ്രസ് പരവൂർ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ നടന്ന രാജീവ്ഗാന്ധി ജന്മദിനാഘോഷം കെ.പി.സി.സി നിർവാഹകസമിതി അംഗം നെടുങ്ങോലം രഘു ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസ്, വി. പ്രകാശ്, ജി. രഘു, മനോജ്‌ലാൽ, പ്രേംജി, മേടയിൽ സജീവ്, പുഷ്പരാജൻ, അജിത്ത്, റഫീക്ക്, സേതുലാൽ, ദിലീപ് എന്നിവർ പങ്കെടുത്തു.