schoo
ഇടമൺ യു.പി സ്കൂളിലെ മികച്ച കുട്ടി കർഷകനായ അഭിജിത്തിനെ പ്രഥമാദ്ധ്യാപിക ലിസി.എസ്. തോമസ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

പുനലൂർ: കർഷക ദിനം പ്രമാണിച്ച് ഇടമൺ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഏറ്റവും മികച്ച കുട്ടി കർഷകനെ ആദരിച്ചു. സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ അഭിജിത്തിനെ പ്രഥമാദ്ധ്യാപിക ലിസി എസ്. തോമസ് പൊന്നാട അണിയിച്ചാണ് ആദരിച്ചത്. സ്വന്തം പുരയിടത്തിൽ കൃഷി ചെയ്ത് വിളവെടുത്തതിനുള്ള അംഗീകാരമാണ് സ്കൂളിൽ നിന്ന് ലഭിച്ചത്. സ്കുളിലെ 50ഓളം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്കൊപ്പം സ്വന്തം പുരയിടത്തിൽ കൃഷി ചെയ്യുന്നത്. സ്കൂൾ അദ്ധ്യാപകരും തെന്മല കൃഷി ഓഫീസറും ഇതിനാവശ്യമായ പ്രോത്സാഹാനം വിദ്യാർത്ഥികൾക്ക് നൽകി വരുകയാണ്. ഇവർ കൃഷി ചെയ്ത കാഷിക വിളകളുടെ പ്രദർശനവും വിപണനവും സ്കൂൾ വളപ്പിൽ നടന്നു. സ്കൂൾ വളപ്പിലെ കൃഷി തോട്ടത്തിലെ വിളവെടുപ്പും കാർഷിക പ്രദർശനവും വിപണനവും ഉടൻ നടക്കുമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു. അദ്ധ്യാപകരായ ബിജു സി. തോമസ്, ബി. ശ്യാംദേവ്, എ.എസ്. രജിത്ത്, കല്പന എസ്.ദാസ്, ആർ. അനിത, ജി. താര, കമല ജെ. പിളള, എം.പി. പ്രീയ, നിത്യാ എസ്. മുരളി, ജെബിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.