കൊല്ലം: എൻ.എസ്.എസ് 1208-ാം നമ്പർ കിളികൊല്ലൂർ കന്നിമ്മേൽ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാചരണവും പി.എൻ. ഗോപാലപിള്ള മെമ്മോറിയൽ എൻഡോവ്മെന്റിന്റെയും വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെയും വിതരണവും നടന്നു. പ്രസിഡന്റ് ആർ. അനിൽകുമാർ പതാകയുയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു.
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ ഡോ. ജി. ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെയും എൻഡോവ്മെന്റിന്റെയും വിതരണം അദ്ദേഹം നിർവഹിച്ചു.
ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. ജ്യോതീന്ദ്രകുമാർ, എൻ. പരമേശ്വരൻപിള്ള, ജെ. രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. ജ്യോതിപ്രസാദ് സ്വാഗതവും യൂണിയൻ എക്സിക്യൂട്ടിവ് അംഗം ആർ. രാജീവ് കുമാർ നന്ദിയും പറഞ്ഞു.