തൊടിയൂർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തുക, ശമ്പളക്കുടിശിക ഉടൻ നൽകുക, വെട്ടിക്കുറച്ച പദ്ധതിവിഹിതം പുനസ്ഥാപിക്കുക, കൂലി വർദ്ധനവ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൊടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂർ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി തൊടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, എൻ. സോമരാജൻ പിള്ള, കെ. സുരേഷ് കുമാർ, ലതിക എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്. സുനിൽകുമാർ സ്വാഗതം പറഞ്ഞു.