photo
രാജീവ്ഗാന്ധിയുടെ ഛായചിത്രത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു.

കരുനാഗപ്പള്ളി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാർഷിക ദിനം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി മുനമ്പത്ത് വഹാബ്, രമാ ഗോപാലകൃഷ്ണൻ, എൽ.കെ. ശ്രീദേവി, എം. അൻസാർ, ബിന്ദു ജയൻ, ജയകുമാർ, കുന്നേൽ രാജേന്ദ്രൻ, കളീയ്ക്കൽ മുരളി, എൻ. സുഭാഷ് ബോസ്, കല്ലേലിഭാഗം ബാബു, മഞ്ചുക്കുട്ടൻ, വി.കെ. രാജേന്ദ്രൻ, വർഗീസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.