scb
പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ,.ആർ. മുഹമ്മദ് അജ്മലിനെ മാർക്കറ്റിംഗ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ പുരസ്കാരം നൽകി ആദരിക്കുന്നു.

പുനലൂർ: ജില്ലയിൽ ഏറ്റവും കൂടുതൽ കൂട്ട് വളം വിൽപ്പന നടത്തിയതിനും കൺസ്യൂമർ ഫെഡിന്റെ നിത്യോപയോഗ സാധനങ്ങൾ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നീതി സ്റ്റോർ വഴി വിറ്റഴിച്ചതിനും ജില്ലയിലെ മികച്ച ധനകാര്യ സ്ഥാപനമായ പുനലൂർ സർവീസ് സഹകരണ ബാങ്കിന് പുരസ്കാരം ലഭിച്ചു. മാർക്കറ്റിംഗ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ ബാങ്ക് പ്രസിഡന്റ് എ.ആർ. മുഹമ്മദ് അജ്മലിന് പുരസ്കാരം നൽകി. ബാങ്കിലെ ഇടപാടുകാരുടെ സഹകരണം കൊണ്ടാണ് പ്രവർത്തന മികവിൽ മുന്നിൽ നിൽക്കുന്ന ബാങ്കിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞതെന്ന് പ്രസിഡന്റും സെക്രട്ടറി എ.ആർ. നൗഷാദും അറിയിച്ചു.