കരുനഗാപ്പള്ളി: പുന്നക്കുളം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ ക്ഷീര വികസന വകുപ്പിന്റെ സഹായത്തോടെ നിർമ്മിച്ച ഫെസിലിറ്റേഷൻ സെന്റർ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് കെ. രാജശേഖരൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജൂമൈലത്ത് ബീവി, വി. സുദർശനൻ, ക്ഷീര വികസന ഓഫീസർ ജാക്വിലിൻ, സൂപ്പർവൈസർ ലക്ഷ്മി, സംഘം സെക്രട്ടറി ഉഷാകുമാരി എന്നിവർ സംസാരിച്ചു.