കുണ്ടറ: കേരള എൻ.ജി.ഒ അസോസിയേഷൻ കുണ്ടറ ബ്രാഞ്ചിന്റെ വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ബി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിമൽ കല്ലട, ടി.ഹ രീഷ്, ടി.ജി.എസ്. തരകൻ, ജെ. സരോജാക്ഷൻപിള്ള, എസ്. ഉല്ലാസ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന യാത്രയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് ജെ. സുനിൽ ജോസ് ഉദ്ഘാടനം ചെയ്തു. വി.പി. മധു അദ്ധ്യക്ഷത വഹിച്ചു. എസ്. സജീവ്, ജി. ബിജി മോൻ, ജെ. ശുഭ, ജയകുമാർ എന്നിവർ സംസാരിച്ചു.