paravur
പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിൽ നടന്ന സെമിനാറിൽ ജില്ലാ സഹകരണ അസി. രജിസ്ട്രാർ പി. മുരളീധരൻ സംസാരിക്കുന്നു

പരവൂർ: സംസ്ഥാന സർക്കാരിന്റെ 'മുറ്റത്തെ മുല്ല' വായ്പാ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ 'വട്ടിപലിശ രഹിത നഗരം' സെമിനാർ സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദാഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. മോഹൻദാസിന്റെ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയെ പരിചയപ്പെടുത്തി കൊല്ലം സഹകരണ അസി. രജിസ്ട്രാർ പി. മുരളീധരൻ സംസാരിച്ചു. നഗരസഭാ കൗൺസിലർമാരായ വി. പ്രകാശ്, പ്രിജി ആർ. ഷാജി, സ്വർണ്ണമ്മ, ഷംജിത, സഹീറത്ത്, ഭരണസമിതി അംഗങ്ങളായ ടി.ജി. പ്രതാപൻ, എൽ. ഷൈനി, ഡി.എൻ. ലോല, വി. മഹേശൻ, ബാങ്ക് സെക്രട്ടറി ബിബി പി. ജോർജ് എന്നിവർ സംസാരിച്ചു.