അഞ്ചൽ: അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിൽ കാബിനറ്റ് തിരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങൾ ചുമതല ഏറ്റെടുത്തു. സ്‌കൂൾ ഹെഡ് ബോയിയായി അർജ്ജുൻ ദിവാകർ, സ്‌കൂള്‍ ഹെഡ് ഗേളായി അൽക്ക സൂരജ് എന്നിവരെ തിരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് നടന്ന യോഗം അഞ്ചൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി.എൽ. സുധീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ മാലിനി എസ്.വി., സ്കൂൾ മാനേജിംഗ് പാർട്ണർ സുല ജയകുമാർ, അരുൺ ദിവാകർ, ദിവ്യ ആരുൺ തുടങ്ങിയവർ പങ്കെടുത്തു.