എഴുകോൺ: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അതിക്രമിച്ച കേസിലെ പ്രതികൾ എഴുകോൺ പൊലീസിന്റെ പിടിയിലായി. 19ന് വൈകിട്ട് സമൻസ് നടത്താനായി കരീപ്ര ശൂരപൊയ്കയിലെത്തിയ എഴുകോൺ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അനീഷിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതികളായ കരീപ്ര ശൂരപൊയ്ക കിഴക്കടത്തു തെക്കതിൽ വീട്ടിലെ ഇരട്ട സഹോദരങ്ങളായ ശ്യാം (28), ശരത് (28), കൊട്ടാരക്കര മൈലം വെള്ളാരംകുന്ന് ശൈലജ ഭവനിൽ ബിനു (47) എന്നിവരാണ് പിടിയിലായത്. പ്രതികൾ നിരന്തരം പ്രദേശവാസികൾക്ക് ശല്യം ഉണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് മുമ്പ് ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി താക്കീതു നൽകി വിട്ടയച്ചിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സി.പി.ഒ അനീഷിനെതിരെ പ്രതികൾ അക്രമം നടത്തിയത്.