കൊല്ലം: കിഴക്കേകല്ലട മുൻ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വയ്പ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) കിഴക്കേകല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
മൂന്നുമുക്കിൽ നിന്നാരംഭിച്ച മാർച്ച് മാർത്താണ്ഡപുരം ചുറ്റി പഞ്ചായത്ത് പടിക്കൽ അവസാനിച്ചു. ധർണ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. മോഹനൻ പിള്ള, എഴുകോൺ സത്യൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗോകുലം സന്തോഷ്, എഡ്വേർഡ് പരിച്ചേരി, ബാബുരാജ്, പ്രജാത, രാജു നെച്ചേരി, മണിമോഹനൻ നായർ, പ്രമോദ് മധു, ഷാജി ഫ്രാൻസിസ്, എച്ച്.കെന്നഡി, നെടുവത്തൂർ ചന്ദ്രൻ, ഷാജി തുടങ്ങിയവർ സംസാരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് എഡ്വേർഡ് പരിച്ചരി, മണ്ഡലം ഭാരവാഹികളായ ലവറന്തി, ക്ലമന്റ്, ഷാജി, ഫ്രാൻസിസ്, റാണി സുരേഷ്, സാറാമ്മ, മേരിക്കുട്ടി, മേഴ്സി, ഷൈല, ലീല തുടങ്ങിയവർ നേതൃത്വം നൽകി.