sathy-48
സതി

പത്തനാപുരം: തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മ എലിപ്പനി ബാധിച്ചു മരിച്ചു. കുന്നിക്കോട് ചക്കുവരയ്ക്കൽ സജിതാ ഭവനിൽ സതിയാണ് (48) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ബന്ധുവായ വിജയകുമാരിയും (53)എലിപ്പനി ബാധിച്ച് ചികിത്സയിലാണ്. പരേതനായ സജീവാണ് സതിയുടെ ഭർത്താവ്. സജിത്ത്, സജിത എന്നിവർ മക്കളാണ്.