കൊല്ലം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഇരുപതാം നൂറ്റാണ്ടിലേക്ക് ഇന്ത്യയുടെ സ്വപ്നങ്ങളെ കൈപിടിച്ചുയർത്തിയ മഹത്തായ വ്യക്തിത്വം ആയിരുന്നു രാജീവ് ഗാന്ധിയെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. രാജ്യം കണ്ട മാറ്റങ്ങളായ വോട്ടവകാശം 18 വയസാക്കിയതും കമ്പ്യൂട്ടറിന്റെ അനന്ത സാദ്ധ്യതകൾ ബോദ്ധ്യപ്പെടുത്തിയതും വനിതാ സംവരണം നടപ്പാക്കിയതും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണങ്ങളാണെന്നും അവർ പറഞ്ഞു.
ഡി.സി. സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എ. ഷാനവാസ്ഖാൻ, ജി. പ്രതാപവർമ്മ തമ്പാൻ, ഇ. മേരിദാസൻ, മോഹൻശങ്കർ, രമാരാജൻ, പി. ജർമ്മിയാസ്, സൂരജ് രവി, വി.ടി. സിബി, എൻ. ഉണ്ണികൃഷ്ണൻ, കെ.ആർ.വി. സഹജൻ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, കൃഷ്ണവേണി ശർമ്മ, എസ്. ശ്രീകുമാർ, എം.എം. സഞ്ജീവ് കുമാർ, കെ.കെ. സുനിൽകുമാർ, ആർ. രാജ്‌മോഹൻ, കുഴിയം ശ്രീകുമാർ, ആർ. രമണൻ, ആദർശ് ഭാർഗ്ഗവൻ, ബിജു ലൂക്കോസ്, ഡി. ഗീതാകൃഷ്ണൻ, ഷേണായി തുടങ്ങിയവർ സംസാരിച്ചു. മരിയാൻ, മോഹൻബോസ്, ശശിധരൻപിള്ള, ജലജ തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.