ചാത്തന്നൂർ: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ശ്രീനികേതൻ ഫാമിലി കൗൺസലിംഗ് ആൻഡ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ മദ്യ - മയക്കുമരുന്ന് വിരുദ്ധ ശിൽപ്പശാലയും ലഹരിവിരുദ്ധരുടെ കുടുംബസംഗമവും നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ശില്പശാലയും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭാഷ് പുളിക്കൽ, രാംകുമാർരാമൻ, ശ്രീനികേതൻ കോ ഓർഡിനേറ്റർ സദനകുമാരി, കൗൺസിലർ മെൽവിൻ, കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. ശ്രീനികേതനിൽ സൗജന്യചികിത്സയും കൗൺസലിങ്ങും ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9495995934, 0474 - 2593881.