ചാത്തന്നൂർ: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ചാത്തന്നൂരിലെ നിയമസേവന ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം. മനോജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് അദ്ധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല, ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശീജ ഹരിഷ്, ഡി. ഗിരികുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിബു പി.എ. സുരേഷ്, മഹേശ്വരി ,അംബിക ശശി, വി. സണ്ണി ഉഷാദേവി , കെ. ചാക്കോ, ആർ. ഷീജ, കെ. ഇന്ദിര , അസിസ്റ്റന്റ് സെക്രട്ടറി സജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.