അഞ്ചൽ: കേരള കൗമുദി അഞ്ചൽ ഫെസ്റ്റിൽ ഏരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച വൃന്ദവാദ്യവും ഗാനമേളയും വേറിട്ട അനുഭവമായി. മൂകാംബിക ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ഗാനത്തോടെയായിരുന്നു തുടക്കം. വാദ്യോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സോളോയും ഫ്യൂഷനും നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്..
സിനിമാഗാനങ്ങളും നാടൻ പാട്ടും ശ്രുതി ചോരാതെ കുട്ടികൾ അവതരിപ്പിച്ചു. ആര്യ വിജയൻ, ശാലു, ഹലീമ, നന്ദന, കെവിൻ തോമസ്, മുഹമ്മദ് ഫൈസൽ, ബിജോ ജിബു, നൈനാൻ, ശ്രീദേവ്, ബിസ്മില്ലാഖാൻ, മുഹമ്മദ് അൽത്താഫ്, അഖിൽ ജേക്കബ്, അദ്വൈത്, റീജ എന്നിവർ പങ്കെടുത്തു. ജ്യോതികയുടെ ക്ലാസിക്കൽ ഡാൻസും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ശ്രീദേവി, അദ്ധ്യാപകരായ ബി.എസ്. സീന, ജി. ബിന്ദു, പരിശീലകൻ ഫിറോസ് അഞ്ചൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഭകൾക്ക് കേരളകൗമുദി കൊല്ലം യൂണീറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ കേരളകൗമുദിയുടെ ഉപഹാരം സമ്മാനിച്ചു.