ksrtc
കെ.എസ്.ആർ.ടി.സി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ഡിപ്പോയിലെ എ.ടി.ഒയെ ഉപരോധിക്കുന്നു

ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് യൂണിയന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ചാത്തന്നൂർ ഡിപ്പോ എ.ടി.ഒയെ ഉപരോധിച്ചു. ഡ്യൂട്ടി പരിഷ്കരണം, വീക്ക്ലീ ഓഫ് എടുത്തുകളയാനുളള ശ്രമം, ഫാസ്റ്റ് പാസഞ്ചർ ബസുകൾ പിൻവലിച്ച നടപടി തുടങ്ങിയ നടപടികളിൽ പ്രതിഷേധിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്. യൂണിറ്റ് സെക്രട്ടറി ആർ. രംഗലാൽ, പ്രസിഡന്റ് അസുമുക്കുട്ടി, ജോയിന്റ് സെക്രട്ടറി ആർ.എസ്. ഹരി എന്നിവർ നേതൃത്വം നൽകി.