അഞ്ചൽ: ഗൗരി ഗിരീഷും അമൃത അനിലും അഞ്ച് കൂട്ടുകാരും ചേർന്ന് അവതരിപ്പിച്ച നൃത്തസന്ധ്യ വൈവിദ്ധ്യങ്ങൾ കൊണ്ട് വർണ്ണാഭമായി. ഗണേശ സ്തുതിയോടെ ആരംഭിച്ച നടനം ക്ലാസിക്കലും വെസ്റ്റേണും നാടോടിയുമൊക്കെ ഇഴചേർന്ന നടനവിസ്മയമായിരുന്നു. ക്ലാസിക്കലും സിനിമാറ്റിക്കും ഒരുപോലെ വേദിയിൽ അവതരിപ്പിച്ചു കയ്യടി നേടിയ ഗൗരി ഗിരീഷ് ഇടമുളയ്ക്കൽ ജവഹർ സ്കൂലിലെ 8-ാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ 6-ാം ക്ലാസ് വിദ്യാർത്ഥിനി അമൃത ഡി. അനിൽ സെമി ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക്കും മികവോടെ വേദിയിൽ അവതരിപ്പിച്ച് കാഴ്ച്ചക്കാരുടെ മനസിൽ ഇടംനേടി.
കർഷകപെണ്ണിന്റെ കഥ നാടോടി നൃത്തമായി അവതരിപ്പിച്ച് തന്മയ കയ്യടി നേടി. രാധാകൃഷ്ണ പ്രണയം ഹൃദ്യമായി വേദിയിൽ അവതരിപ്പിച്ച ഗൗരിയും ദിയയും കാണികളുടെ പ്രശംസ നേടി. ഗൗരി, ദിയ, റ്റാനിയ, അമൃത, തന്മയ, ദിലീപ്, ഷേർളി, നമിത് വി ചന്ദ്ര, അഭിനവ് എന്നിവരടങ്ങിയ സംഘത്തിന്റെ പ്രേക്ഷകരുടെ വലിയ കൂട്ടവും ഉണ്ടായിരുന്നു. ആർ.ഡി. ദിലീപ്, ഗിരീഷ്‌കുമാർ, ശ്രീജ, ദീപ തുടങ്ങിയവർ നേതൃത്വം നൽകി
പ്രതിഭകൾക്ക് കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഉഹാരങ്ങൾ സമ്മാനിച്ചു.