പൊലീസുകാർക്കും പരിക്ക് വാഹനം അടിച്ചു തകർത്തു
പത്തനാപുരം: പത്തനാപുരത്ത് സി.പി.എം-സി.പി.ഐ സംഘർഷത്തിൽ ആറുപേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഡെൻസൻ വർഗീസ്, റെജിമോൻ എന്നിവർക്കും നാല് പൊലീസുകാർക്കുമാണ് പരിക്കേറ്റത്. പത്തനാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘടനാ മാറ്റത്തെ തുടർന്നുണ്ടായ തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കം. സി.ഐ.ടി.യു പ്രവർത്തകരായ കയറ്റിറക്ക് തൊഴിലാളികളിൽ ചിലർ എ.ഐ.ടി.യു.സിയിലേക്ക് മാറിയിരുന്നു.
ഇന്നലെ രാത്രി ഒൻപതരയോടെ കല്ലുംകടവിൽ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി വിട്ടവരുമായി ഉണ്ടായ തർക്കങ്ങൾ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസിന്റേതുൾപ്പടെ ആറോളം വാഹനങ്ങൾ തകർക്കപ്പെട്ടു. സംഭവത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പുനലൂർ മൂവാറ്റുപുഴ റോഡ് ഉപരോധിച്ചു. റോഡിലൂടെ കടന്നുപോയ സ്വകാര്യ വാഹനങ്ങളും പ്രതിക്ഷേധക്കാർ അടിച്ചു തകർത്തു. ഇരുവിഭാഗങ്ങളിലെയും നേതാക്കൾ ഇടപെട്ട് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.സം ഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.