sn
അന്തരിച്ച എം.ജെ.രാധാകൃഷ്ണന് ശ്രദ്ധാജ്ഞലി അർപ്പിച്ചു കൊണ്ട് പുനലൂർ ശ്രീനാരായണ കോളേജിൽ ആരംഭിച്ച ചലച്ചിത്രോത്സവത്തിൻെറ ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രസിൻസിപ്പൾ ഡോ.ടി.പ്രദീപ് അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.. നഗരസഭ ചെയർമാൻ കെ.രാജശേഖരൻ, കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ തുടങ്ങിയവർ വേദിയിൽ.

പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ പഠിച്ചിരുന്ന കാലത്ത് അദ്ധ്യാപകരും, സഹപാഠികളുമായിരുന്നു അന്തരിച്ച ഛായാഗ്രഹകൻ എം.ജെ. രാധാകൃഷ്ണനെ കലാവാസനകൾക്ക് പ്രേരിപ്പിച്ചിരുന്നതെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാനും രാധാകൃഷ്ണന്റെ സഹപാഠിയുമായ എസ്. ജയമോഹൻ പറഞ്ഞു. എം.ജെ. രാധാകൃഷ്ണനെ ശ്രദ്ധാഞ്ജലി അർപ്പിച്ച് ജന്മനാടായ പുനലൂർ എസ്.എൻ കോളേജിൽ ആരംഭിച്ച ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുനലൂർ നഗരസഭ ചെയർമാൻ കെ. രാജശേഖരൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ടി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സുഭാഷ് ജി. നാഥ്, ജി. ജയപ്രകാശ്, കോരള ഫോക്കസ് ചീഫ് എഡിറ്റർ വി. വിഷ്ണുദേവ്, സുരേഷ് ശിവജദാസ്, ടി. സഫീർ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ബിജാസ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.