kmml
കെ.എം.എം.എല്ലിൽ നടന്ന ഇന്റലെക്ച്വൽ പ്രഭാഷണ പരമ്പരയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ സംസാരിക്കുന്നു. കെ.എം.എം.എൽ എം.ഡി ഡോ. ഫെബി വർഗീസ് സമീപം

കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തോടൊപ്പം ജീവനക്കാർക്ക് സാമൂഹ്യ പ്രതിബദ്ധതയും ഉണ്ടാകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ നടന്ന ഇന്റലെക്ച്വൽ പ്രഭാഷണ പരമ്പരയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ കെ.എം.എം.എൽ എം.ഡി ഡോ. ഫെബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫിനാൻസ് വകുപ്പ് മേധാവി സി.എസ്. ജ്യോതി, പ്രൊഡക്ഷൻ മേധാവി ജി. സുരേഷ് ബാബു, ട്രേഡ് യൂണിയൻ നേതാക്കളായ എ.എ. നവാസ്, ആർ. ജയകുമാർ, ജെ. മനോജ്മോൻ, ജി. ഗോപകുമാർ, പി. സൂരജ് (സ്പാറ്റോ), ആർ. ബിജു തുടങ്ങിയവർ സംസാരിച്ചു.