കടയ്ക്കൽ: കടയ്ക്കൽ കിളിമരത്തുകാവ് ക്ഷേത്രത്തിലെ ഹനുമാൻ സ്വാമിക്ക് 1 ലക്ഷത്തോളം രൂപ ചെലവഴിച്ച് വെള്ളിയിൽ പണികഴിപ്പിച്ച തിരുമുഖം തിരുവിതാംകൂർ ദേവസ്വംബോർഡ് ചീഫ് എൻജിനിയർ കേശവദാസിൽ നിന്ന് ക്ഷേത്രം മേൽശാന്തി ശ്രീനിവാസൻ പോറ്റി ഏറ്റുവാങ്ങി. ഈ ചടങ്ങിൽ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ ബി. വിജേഷ് , അഡ്വ. വിനയകുമാർ, ക്ഷേത്രഭാരവാഹികൾ, ഭക്തജനങ്ങളും തുടങ്ങിയവർ പങ്കെടുത്തു.