photo
അഞ്ചൽ ലയൺസ് യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സെന്റ് ജോ‌ർജ്ജ് സെൻട്രൽ സ്കൂളിൽ നടന്ന സെമിനാറിൽ പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരീഷ് ക്ലാസെടുക്കുന്നു. അഡ്വ. ജി. സുരേന്ദ്രൻ, എം.ബി. തോമസ്, അനീഷ് കെ. അയിലറ, ലീനാ അലക്സ്, രാധകൃഷ്ണ പിള്ള തുടങ്ങിയവർ സമീപം

അ‌ഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ് യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂളിൽ നടന്ന സെമിനാർ ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.ബി. തോമസ് അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ ചെയർമാൻ സി. ജേക്കബ്, സോൺ ചെയർമാൻ അനീഷ് കെ. അയിലറ, സ്കൂൾ പ്രിൻസിപ്പൾ ലീനാ അലക്സ്, ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ സി. പിള്ള, ജി. അജയകുമാർ, ലയൺസ് കൗൺസിൽ പ്രസിഡന്റ് അംബികാ സുഗതൻ, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ സൈക്കോളജിസ്റ്റും ട്രെയിനറുമായ ഡോ. കെ. ഗീരീഷ്, ഡോ. സജീവ്, ജയസജീവ് എന്നിവർ ക്ലാസെടുത്തു.