bala
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻെറ മുന്നോടിയായി കരവാളൂർ ശ്രീദുർഗ്ഗാ ബാലഗോകുലത്തിൻെറ നേതൃത്വത്തിൽ കരവാളൂർ പീഠിക ഭഗവതി ക്ഷേത്ര ചിറയിൽ നടന്ന നദീപൂജ.

പുനലൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് മുന്നോടിയായി പുനലൂരിലെ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പതാക ദിനം, നദിപൂജ, വൃക്ഷ പൂജ, ഗോപൂജ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കല്ലടയാറിന്റെ തീരത്തെ പുനലൂർ സ്നാനഘട്ടം, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, കരവാളൂർ പീഠിക ഭഗവതി ക്ഷേത്രം തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. ബാലഗോകുലം കൊല്ലം വിഭാഗ് സംഘാടക കാര്യദർശി വെട്ടിതിട്ട അജിത്, മഞ്ജു ടീച്ചർ, പുനലൂർ താലൂക്ക് കാര്യദർശി നെല്ലിപ്പള്ളി പ്രദീപ്, ആർ.എസ്.എസ് പുനലൂർ ഖണ്ഡ് ബൗദ്ധിക് പ്രമുഖ് ആർ. രതീഷ് ശങ്കർ, ജി. അരുൺ, ജയകുമാർ, സുഭാഷ് ബാബു, കുട്ടപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.