അഞ്ചൽ: ഫുഡ് സേഫ്റ്റിയുടെയും പുനലൂർ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതരുടെയും നേതൃത്വത്തിൽ അഞ്ചൽ മത്സ്യ ചന്തയിൽ മിന്നൽ പരിശോധന നടത്തി. ഒരു മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ ഒരു മത്സ്യ വ്യാപാരിയിൽ നിന്ന് 30 കിലോയോളം വരുന്ന കാലപ്പഴക്കമുള്ള ചൂര പിടിച്ചെടുത്തു . ഇത് അധികൃതരും മൽത്സ്യ വ്യാപാരിയും തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. അധികൃതർ പിടിച്ചെടുത്ത ചൂരമത്സ്യം ഇന്ന് വന്നതാണെന്നും കേട് സംഭവിച്ചിട്ടില്ലെന്നുമായിരുന്നു വ്യാപാരിയുടെ വാദം. അഞ്ചൽ മത്സ്യ ചന്തയിൽ കഴിഞ്ഞ മാസവും ഫുഡ് സേഫ്റ്റിയും ആരോഗ്യ വകുപ്പും മിന്നൽ പരിശോധന നടത്തിയിരുന്നു . ഫുഡ് സേഫ്റ്റി ഓഫീസർ വിനോദ് കുമാർ, പുനലൂർ അസിസ്റ്റന്റ് സപ്ലൈ ഓഫീസർ ചിത്ര പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. തുടർന്ന് അഞ്ചലിലെ ഹോട്ടലുകളിലും പരിശോധന നടത്തി.