കൊല്ലം: മനശക്തി പരിശീലകൻ ജി.ടി. രാജന്റെ ജി.ടി ട്രാൻഫോർമേഷൻ ഫൗണ്ടേഷൻ കൊല്ലം ആൽത്തറമൂട് ട്രിനിറ്റി ലൈസിയം സ്കൂളിന് എതിർവശം പ്രവർത്തനം ആരംഭിച്ചു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ഡിസ്ട്രിക്ട് 3211 അസിസ്റ്റന്റ് ഗവർണർ കൃഷ്ണകുമാർ, ജെ.സി.ഐ ക്വയിലോൺ മെട്രോ പ്രസിഡന്റ് എ. ഷിബുലു, ആർട്ട് ഒഫ് ലിവിംഗ് ജില്ലാ പ്രസിഡന്റ് അറുമുഖം, കൊല്ലം സിറ്റി റോട്ടറി പ്രസിഡന്റ് ജോൺ കെന്നെത്ത്, ശിവദാസൻ, ജി.ടി. രാജൻ എന്നിവർ സംസാരിച്ചു. പരിശീലന കേന്ദ്രത്തിലെ ആദ്യ 'ആത്മ വിജയ' മനശക്തി പരിശീലനം 25ന് നടക്കും.