പുത്തൂർ: കുട്ടികൾക്ക് നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെയും പുതിയ ഗതാഗത നിയമത്തെക്കുറിച്ചും മാവടി ഗവ. എൽ.പി.എസ് പുത്തൂർ ജനമൈത്രി പൊലീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബോധവല്ക്കരണ ക്ലാസ് നടത്തി. കുളക്കട പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. ലീലാവതിഅമ്മ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ് കുമാർ ക്ലാസ് നയിച്ചു. സ്കൂളിന് ലഭിച്ച പ്രൊജക്ടറുകൾ ലാപ്ടോപ്പുകൾ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും ടാലന്റ് ലാബ് സമർപ്പണവും ചടങ്ങിൽ നടന്നു. പ്രഥമാദ്ധ്യാപകൻ ഉണ്ണികൃഷണൻ നായർ, സ്റ്റാഫ് സെക്രട്ടറി ഉദയകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജീവ്, അനിത എന്നിവർ സംസാരിച്ചു.