paravur
പൂതക്കുളം ഗ്രാമപഞ്ചായത്തിൽ കേരകേരളം സമൃദ്ധകേരളം പദ്ധതിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ തെങ്ങിൻ തൈകൾ നൽകി നിർവഹിക്കുന്നു

പരവൂർ: കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതി പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ അൻപത് ശതമാനം സബ്സിഡിയോടെ നാടൻ, കുറിയ ഇനം, സങ്കരയിനം എന്നീ ഇനങ്ങളിലെ 1350 തെങ്ങിൻതൈകളാണ് വിതരണം ചെയ്യും.

പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ തെങ്ങിൻ തൈകൾ നൽകി പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജീവ്, രത്‌നമ്മ അമ്മ, കൃഷി ഓഫീസർ ശ്രീവത്സ പി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.