photo
ദേശീയപാതയും വർക്കല പാതയും സംഗമിക്കുന്ന അപകട മേഖല

പാരിപ്പള്ളി: മുക്കടയിൽ സ്ഥാപിച്ച ഡിവൈഡർ പൂർണമായും തകർന്നതോടെ ദേശീയപാത വീണ്ടും മരണക്കെണിയായി മാറി. നിരവധി അപകട മരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇതുവഴി കടന്നു പോയ കാറിടിച്ചാണ് ഡിവൈഡറിന്റെ ശേഷിക്കുന്ന ഭാഗങ്ങളും തകർന്നത്. ഒരാഴ്ച മുമ്പ് ടെമ്പോയിടിച്ചും കഴിഞ്ഞ മാസം കെ.എസ്.ആർ.ടി.സി കളിയിക്കാവിള ഫാസ്റ്റ് ഫാസഞ്ചർ ഇടിച്ചും ഡിവൈഡറിന്റെ സിംഹഭാഗവും തകർന്നിരുന്നു.

കഴിഞ്ഞ ദിവസം ഇവിടെ പാത മുറിച്ചു കടക്കാൻ ശ്രമിച്ച എഴിപ്പുറം സിസ്റ്റേഴ്സ് ലാന്റിൽ ശിവശങ്കരപ്പിള്ള വാഹനമിടിച്ച് മരിച്ചതാണ് ഒടുവിലത്തെ അപകട മരണം. മാസങ്ങൾക്ക് മുമ്പ് വിദേശത്ത് നിന്ന് ലീവിന് നാട്ടിലെത്തിയ എഴിപ്പുറം സ്വദേശി അജയൻ ബൈക്കിൽ ദേശീയപാത മുറിച്ചുകടക്കുമ്പോൾ ഫാസ്റ്റ് പാസഞ്ചറിടിച്ച് ദാരുണമായി മരണപ്പെട്ടതിന് പിന്നാലെ നാട്ടുകാർ മൃതദേഹവുമായി ദേശീയപാത ഉപരോധിച്ചതിനെ തുടർന്നാണ് ഡിവൈഡർ നിർമ്മാണം യാഥാർത്ഥ്യമായത്.

12 അപകട മരണം, 24 ലക്ഷം ചെലവിട്ട് ഡിവൈഡർ

ദേശീയപാതയും വർക്കല റോ‌ഡും സംഗമിക്കുന്ന സ്ഥലത്ത് നിരന്തരമുണ്ടാകുന്ന അപകടങ്ങളിൽ പന്ത്രണ്ടോളം പേരുടെ ജീവൻ പൊലി‌ഞ്ഞതിനെ തുടർന്നാണ് ഒരു വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഇരുപത്തി നാല് ലക്ഷത്തോളം രൂപ ചെലവിട്ട് പാത വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ചത്.

പ്രദേശവാസികളുടെ ആവശ്യം

ഇരുപതോളം ഇരുമ്പ് തകിടുകൾ ഡ്രിൽ ചെയ്തുറപ്പിച്ച് കോൺക്രീറ്റ് ചെയ്ത ഡിവൈഡറുകൾ ഇപ്പോൾ പാതയോരത്ത് ഉപേക്ഷിച്ച നിലയിലാണ്. ദേശീയ പാതയും വർക്കല പാതയും സംഗമിക്കുന്ന സ്ഥാനത്ത് ട്രാഫിക് ഐലന്റും സിഗ്നൽ ലൈറ്റും സ്ഥാപിക്കണം