പുനലൂർ: പുനലൂർ ശബരിഗിരി സ്‌കൂളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ്, ഗൈഡ്സ് ആൻഡ് ബുൾ ബുൾ ക്ലബ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്ടൻ കിഷോർ സിംഗ് ചൗഹാൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ, ജില്ലാ ചീഫ് കമ്മിഷണർ ഡോ.കെ.കെ. ഷാജഹാൻ, സ്കൂൾ പ്രിൻസിപ്പൽ അന്നാ വർഗീസ്, സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, ഡോ. ദിവ്യ അരുൺ തുടങ്ങിയവർ സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് അദ്ധ്യാപകരായ ബിന്ദു, സാബു ലൂക്കോസ് എന്നിവർ യൂണിറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.