പുനലൂർ: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വിദ്യാർത്ഥികൾ രംഗത്ത്. പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവരിൽ നിന്ന് പുതിയ വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചത്. തുടർന്ന് പ്രിൻസിപ്പൾ ഐ. രാജശ്രീ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഡോ. സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സാധനങ്ങൾ പുനലൂർ താലൂക്ക് ഓഫീസിൽ എത്തിച്ചു. തഹസിൽദാർമാരായ നിർമ്മൽ കുമാർ, ബിനുരാജ്, ഡെപ്യൂട്ടി തഹസിൽദാർ ടി. രാജേന്ദ്രൻ പിള്ള തുടങ്ങിയവർ ഭക്ഷ്യധാന്യ കിറ്റുകൾ ഏറ്റുവാങ്ങി.