al
കോട്ടാത്തല കിഴക്ക് 1281-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്.കരയോഗം കുടുംബ സംഗമം എൻ.എസ്.എസ്.കൊട്ടാരക്കര താലൂക്ക് യുണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: കോട്ടാത്തല കിഴക്ക് 1281-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗം കുടുംബസംഗമവും പ്രതിഭാസംഗമവും കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി. തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കോട്ടാത്തല വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി. ഗോപിനാഥൻപിള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്തു.

മികച്ച കർഷകനെ യൂണിയൻ സെക്രട്ടറി സി. അനിൽകുമാറും ഐ.എഫ്.എസ് നേടിയ യു.ആർ. ഗണേഷിനെ എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി കെ. പ്രഭാകരൻനായരും മികച്ച ക്ഷീരകർഷകരെ പി. ഹരികുമാറും ആദരിച്ചു. മുതിർന്ന അംഗങ്ങളെ യൂണിയൻ ഭരണസമിതി അംഗം ജി. ഉണ്ണിക്കൃഷ്ണൻ നായരും മുതിർന്ന അമ്മമാരെ പ്രതിനിധി സഭാ അംഗം ഇഞ്ചക്കാട് ശിവശങ്കരപ്പിള്ളയും ആദരിച്ചു. പ്രതിനിധി സഭാ അംഗം രാജീവ് കുമാർ, ജി. അജയകുമാർ, കുഞ്ഞുകൃഷ്ണനുണ്ണിത്താൻ, വി. അപ്പുക്കുട്ടൻനായർ, കെ. വിജയൻപിള്ള, ബി. ഗോപകുമാർ, കെ. ചന്ദ്രശേഖരൻപിള്ള, ടി. ശ്രീകുമാർ, എസ്. അനീഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.