ഓയൂർ: ചെറിയ വെളിനല്ലൂർ കെ. പി.എം ഹയർസെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെയും മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ കെ.പി.എം ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സ്കൂൾ സംരക്ഷണ സമിതി രക്ഷാധികാരി എ. മജീദ് ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. നിസാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെയിംസ് എൻ. ചാക്കോ ,സംരക്ഷണ സമിതി കൺവീനർ ബി. ശ്രീകുമാർ , പി.ടി.എ വൈസ് പ്രസിഡന്റ് ഷാജിമോൻ ,ബി. എഡ് പ്രിൻസിപ്പൽ കലാം , ലയൺസ് ക്ലബ് ഭാരവാഹി സന്തോഷ് ജേക്കബ്, എൻ. എസ്.എസ് കൺവീനർ പ്രവിത കെ .എൽ. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. സന്തോഷ് സ്വാഗതം പറഞ്ഞു.