ശാസ്താംകോട്ട: മുൻ മന്ത്രിയും കേരള പുലയർ മഹാസഭ രക്ഷാധികാരിയും പട്ടികജാതി പട്ടികവർഗ സംയുക്ത സമരസമിതി ജനറൽ കൺവീനറുമായിരുന്ന പി.കെ. രാഘവന്റെ 14-ാം അനുസ്മരണ സമ്മേളനം കെ. പി. എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നടന്നു. കെ. പി. എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അർജുനൻ മുഖ്യപ്രഭാഷണം നടത്തി. ഉഷാലയം ശിവരാജൻ, കൈതക്കോട് ശശിധരൻ, മുളവന മോഹൻ, വി .ഐ. പ്രകാശ്, കെ. ജി. ശിവാനന്ദൻ, പി. ശിവൻ, ശാന്തമ്മ യശോധരൻ, സി. ശിവാനന്ദൻ, ജയചന്ദ്രൻ , ലതാ സുരേഷ് എന്നിവർ സംസാരിച്ചു.