കൊല്ലം: അസീസ്സിയ മെഡിക്കൽ കോളേജിലെ 2019 എം. ബി. ബി. എസ് ബാച്ചിന് തുടക്കം കുറിച്ചു. ചടങ്ങ് അസീസ്സിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എം. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും കൂടുതൽ വിജയശതമാനം കൈവരിച്ച കോളേജിന്റെ യശസ്സ് നിലനിറുത്തണമെന്നും ഇക്കാര്യത്തിൽ മാതാപിതാക്കളുടെ സഹകരണം അനിവാര്യമാണെും അദ്ദേഹം ഓർമിപ്പിച്ചു. സർജൻ ജനറൽ ഡോ. ഹാഷിം അസീസ്, ശിശുരോഗ വിദഗ്ധൻ ഡോ. അനസ് അസീസ്, പ്രിൻസിപ്പൽ ഡോ. ജി. സുജാതൻ, വൈസ് പ്രിൻസിപ്പൽ ഡോ. റിയാസ്, മെഡിക്കൽ ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം, ഡോ. മുഹമ്മദ് സലീം. ജെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.