exservice
നാഷണൽ എക്‌സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി ഓച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷവും കുടുംബസംഗമവും റിട്ട. കേണൽ അബ്രഹാം ഹാബി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: നാഷണൽ എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഓച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷവും കുടുംബസംഗമവും റിട്ട. കേണൽ അബ്രഹാം ഹാബി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ഒ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർ മെമ്മോറിയൽ റൂമിന്റെ ഉദ്ഘാടനം ഓച്ചിറ സി.എെ ആർ. പ്രകാശ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് ആർ. രാജേഷ്, ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി വി.എം. പുരുഷോത്തമൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജോർജ്ജ് വർഗീസ്, ആർ. രാജൻ, എലമ്പടത്ത് രാധാകൃഷ്ണൻ, മഹിളാമണി, കോയാകുട്ടി, വൽസാ ഹാബി, മുരളീധരൻ പിള്ള, ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു. വയനകം റെയിൽവേ ഗേറ്റിന് സമീപം പുതുതായി നിർമ്മിച്ച ഓഫീസ് സമുച്ചയ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ പാറാലി നിർവഹിച്ചു.