പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട കോതപുരം തലയിണക്കാവ് റെയിൽവേ അടിപ്പാതയുടെ നിർമ്മാണം വൈകും. സതേൺ റെയിൽവേയുടെ ചെന്നൈ ഓഫീസിൽ നിന്നുള്ള ട്രെയിനുകൾക്ക് വേഗത കുറച്ച് പോകുന്നതിനുള്ള അനുമതി ലഭിക്കാനുള്ള കാലതാമസമാണ് ഇതിനു കാരണം. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇപ്പോൾ തന്നെ മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കുവാൻ മാസങ്ങൾ വേണ്ടി വരും. അത് പൂർത്തീകരിക്കുന്ന മുറക്ക് ചെന്നൈ ഓഫീസിൽ നിന്നുള്ള ട്രെയിനുകൾക്ക് വേഗത കുറച്ചു പോകാനുള്ള അനുമതി ലഭിച്ചാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കൂ.
തടസങ്ങൾ നീക്കി എത്രയും പെട്ടെന്ന് റെയിൽവേ അടിപ്പാതയുടെ നിർമ്മാണം തുടങ്ങാനായി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുമായി ഡൽഹിയിൽ ചർച്ച നടത്തി. ഉടൻ തന്നെ നടപടി സ്വീകരിക്കാൻ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് റെയിൽവേ ബോർഡിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്
- കൊടുക്കുന്നിൽ സുരേഷ് എം.പി