photo
ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ആഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ 166-ാമത് ജയന്തി ഭക്തനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടികൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ചട്ടമ്പിസ്വാമിയുടെ ദർശനങ്ങളെ കുറിച്ചും കൃതികളെ കുറിച്ചും ആഴിത്തിലുള്ള പഠനം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി.അയ്യപ്പൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. വി. ലളിതമ്മ, കുരുമ്പോലിൽ ശ്രീകുമാർ, ആർ. ദീപു, അരുൺ ജി. നായർ എന്നിവർ പ്രസംഗിച്ചു.