navas
ജ്യോതിർഗമയ പദ്ധതിയുടെ ഉദ്ഘാടനം മാദ്ധ്യമ പ്രവർത്തകൻ ഹരികുറിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ കുട്ടികളിൽ പത്രപാരായണ ശീലം വർദ്ധിപ്പിക്കുന്നതിനും പൊതുവിജ്ഞാനം ആർജ്ജിക്കുന്നതിനുമുള്ള അവസരം സൃഷ്ടിക്കുന്നതിനായി നടപ്പാക്കുന്ന ജ്യോതിർഗമയ പദ്ധതി നോവലിസ്റ്റും മാദ്ധ്യമ പ്രവർത്തകനുമായ ഹരി കുറിശേരി ഉദ്ഘാടനം ചെയ്തു പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി നടപ്പാക്കുന്ന പ്രത്യേക പഠനപദ്ധതിയായ അക്ഷരദീപം പരിപാടി ആർ. പ്രഭാകരൻപിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കൊച്ചുവേലു മാസ്റ്റർ, ഉഷസ് ജോൺ, ആർ. കമൽദാസ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ആർ.പി. ഗോപിക സ്വാഗതവും ബി. അനിൽകുമാർ നന്ദിയും പറഞ്ഞു.