കുളത്തൂപ്പുഴ: കേരളാ ജാക്ക്ഫ്രൂട്ട് പ്രമോഷൻ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ചക്ക മഹോത്സവത്തിന് കുളത്തൂപ്പുഴയിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശത്ത് സെപ്തംബർ 10വരെയാണ് മേള. നൂറ്തരം ചക്കവിഭവങ്ങളുടെ ഉൽപ്പാദനവും പ്രദർശനവും പൊതുജനങ്ങൾക്ക് സൗജന്യമായി നേരിൽകണ്ട് മനസിലാക്കാം. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർളി പ്ലാവിൻ തൈകൾ മേളയിൽ ലഭ്യമാണ്.
പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സാബു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റെജി തോമസ്, പഞ്ചായത്ത് അംഗങ്ങളായ റെജി ഉമ്മൻ, സൈനബാ ബീവിതുടങ്ങിയവർ സംസാരിച്ചു.